Cleaning paddy

നെല്ല് വൃത്തിയാക്കുന്നവർ

Traditional way of cleaning and separation of paddy.

***

മെതിച്ച നെല്ല് കാറ്റത്തിട്ടും ചേറിയുമാണ്‌ നെല്ലും പതിരും വേര്‍ത്തിരിക്കുന്നത്‌. ഒരാള്‍ ഒരുവശം കൂര്‍ത്ത പറക്കുട്ടയില്‍ നെല്ല് നിറച്ച് തലയ്ക്കു മുകളില്‍ പിടിച്ചു കുറേശ്ശെയായി താഴോട്ട് വീഴ്ത്തും. ബാക്കിയുളളവർ മുറം കൊണ്ട് വീഴുന്ന നെല്ലിനുനേരെ വീശിക്കൊണ്ടിരിക്കും. അപ്പോൾ പൊടിയും, കനം കുറഞ്ഞ വൈക്കോല്‍ തുമ്പ് , പതിര് എന്നിവയും ദൂരേക്ക്‌ പറന്നുവീഴും. നല്ല നെല്ല് വീഴുന്നിടത്ത് തന്നെ കൂടി വരും .ഇങ്ങനെയാണ് കാറ്റത്തിട്ട് നെല്ല് വൃത്തിയാക്കുന്നത്.

Source: Babu Jayan