നാണയങ്ങള്‍

9 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന നാടന്‍ നാണയങ്ങളാണ് പൊന്നച്ച്, പണം, കാശ്, അഴകച്ച്, തിരമം എന്നിവ. കോലത്തിരി രാജാക്കന്മാര്‍ക്കും സാമൂതിരിമാര്‍ക്കും വെവ്വേറെ നാണയങ്ങള്‍. പഴയ പണം കോലത്തിരിയുടേത്. വീരരാമന്‍ പുതിയ പണം സാമൂതിരിയുടേത്. അനന്തരായന്‍ പണം, അനന്തവരാഹന്‍ പണം എന്നിവ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സ്വര്‍ണ്ണ നാണയങ്ങള്‍. കൊച്ചിയില്‍ രാജാക്കന്മാരുടെ നാണയം 'പുത്തന്‍'.

1851 -ല്‍ കണ്ണൂരില്‍നിന്നു റോമന്‍ നാണയങ്ങള്‍ ലഭിച്ചു. 1946-ല്‍ ഇയ്യാല്‍ എന്ന സ്ഥലത്തു നിന്ന് 13 സ്വര്‍ണനാണയം, 71 റോമന്‍ ദീനാരിയസ് നാണയങ്ങള്‍. 1960 - 61-ല്‍ കോതമംഗലത്തു നിന്ന് AD 661 മുതല്‍ 750 വരെയുള്ള കാലഘട്ടത്തിലുള്ള ഖലീഫമാരുടെ നാണയങ്ങള്‍ ലഭിച്ചു. റോമന്‍, അറബി, ശ്രീലങ്കന്‍ നാണയങ്ങള്‍ പുരാവസ്തു ഖനനത്തില്‍ കിട്ടിയിട്ടുണ്ട്.