അപ്പ വാണിഭം നേര്‍ച്ചകോഴിക്കോടു ജില്ലയിലെ ഇടിയങ്ങര ഷേയ്ക് മസ്ജിദ്-ലെ അപ്പ വാണിഭം നേര്‍ച്ച ആ പ്രദേശത്തുകാരുടെ മാത്രം ഉത്സവമല്ല. നാടിന്റെ നാനാ ഭാഗത്തു നിന്നുമെത്തുന്ന ജനാവലിക്ക് ജാതി മത ഭേദമില്ല. വിളവു ഫലങ്ങളും പുതുവസ്ത്രങ്ങളും ഭക്തര്‍ നേര്‍ച്ചയായി പള്ളിക്കു സമര്‍പ്പിക്കുന്നതും ഇവിടത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ്. അതുപോലെ മറ്റൊരു നേര്‍ച്ചയാണ് ആള്‍രൂപത്തിന്റെയും മനുഷ്യാംഗങ്ങളുടെയും ചെറു രൂപങ്ങള്‍ നേര്‍ച്ചയായി സമര്‍പ്പിക്കുക എന്നത്. ആയിരങ്ങള്‍ ഒത്തുകൂടുന്ന ഈ ആഘോഷങ്ങള്‍ക്ക് നാനൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു. എടുത്തു പറയേണ്ടുന്ന മറ്റൊരു സവിശേഷത ഈ പള്ളിയുടെ ഭരണത്തിന്‍ കീഴില്‍ ആതുരാലയങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ്.