ശാസനങ്ങള്‍


അരനാട്ടാര്‍മലൈ ശാസനം

തമിഴ് നാട്ടില്‍ തിരുച്ചിറപ്പിള്ളിക്കടുത്തുള്ള കരൂര്‍ താലൂക്കിലെ പുകഴൂരിനു സമീപത്തെ അരനാട്ടാര്‍ മലയില്‍നിന്ന് 1965-ല്‍ കണ്ടുകിട്ടിയ ശാസനം. ബ്രാഹ്മിയും തമിഴും കലര്‍ന്ന ഭാഷയിലെഴുതപ്പെട്ടതാണ് ഈ സംഘകാലശാസനം. ആതന്‍ ചേരല്‍ ഇരുമ്പൊറൈ, അദ്ദേഹത്തിന്റെ മകന്‍ പെരുംകടുംകോ, അദ്ദേഹത്തിന്റെ പുത്രന്‍ ഇളംകടുംകോ എന്നീ മൂന്നു ചേരരാജാക്കന്മാരെ ശാസനത്തില്‍ പരാമര്‍ശിക്കുന്നു. സംഘകൃതികളെ ആസ്പദമാക്കിയുള്ള ചേരരാജവംശാവലിയെ പിന്‍താങ്ങുന്നതാണ് ഈ ശാസനം.