കേരളത്തിന്റെ ചരിത്രം പഠിക്കാന്‍ സഹായിക്കുന്ന സാമഗ്രികളാണ് പുരാവസ്തുക്കള്‍. സ്മാരകങ്ങള്‍, ശാസനങ്ങള്‍, നാണയങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ ചരിത്രത്തെയും, സംസ്കാരത്തെയും കുറിച്ചു പഠിക്കുന്നതാണ് പുരാവസ്തു വിജ്ഞാനം. മഹാശിലായുഗത്തിനു മുമ്പുള്ള കാലത്തെ അവശിഷ്ടങ്ങള്‍, മഹാശിലായുഗസ്മാരകങ്ങള്‍, ബുദ്ധ-ജൈനാവശിഷ്ടങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവര്‍, മുസ്ലീങ്ങള്‍, ജൂതര്‍ എന്നിവരുടെ പള്ളികള്‍, കൊട്ടാരങ്ങള്‍, ചരിത്രപ്രധാനസ്ഥലങ്ങള്‍, കോട്ടകള്‍ ഇവയാണ് സ്മാരകങ്ങളുടെ കീഴില്‍ വരുന്നത്.
പ്രാചീനകാലത്ത് രാജവംശങ്ങള്‍ കരിങ്കല്ലില്‍ കൊത്തിവച്ച രേഖകളാണ് ശാസനങ്ങള്‍. അതിപ്രാചീനകാലം മുതല്‍ കേരളത്തില്‍ ഉടനീളം പ്രചരിച്ചിരുന്നതും വാണിജ്യാവശ്യങ്ങള്‍ക്കായി കേരളം സന്ദര്‍ശിച്ച വിദേശീയരുടെ നാണയങ്ങളുമാണ് മറ്റൊരു പ്രധാനസാമഗ്രി.
മഹാശിലായുഗസ്മാരകങ്ങള്‍