പ്രസിദ്ധീകരണങ്ങള്‍

ആര്‍ക്കൈവ്സ് വകുപ്പിന്റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ചരിത്രരേഖകളുടെ പ്രസിദ്ധീകരണം. കാലപ്പഴക്കം മൂലം നശിച്ചു പോകാന്‍ ഇടയുള്ള രേഖകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ഭാവിയിലും ഈ രേഖകളുടെ ആധികാരികത നിലനിര്‍ത്തുവാനും വകുപ്പിന്റെ പ്രസിദ്ധീകരണങ്ങള്‍ക്കു സാധിക്കുന്നു.

കേരളചരിത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ക്കു മാത്രമല്ല സാധാരണ വായനക്കാര്‍ക്കു പോലും ഉപയോഗപ്പെടുന്ന രീതിയില്‍ വകുപ്പിന്റെ പക്കലുള്ള ചരിത്രരേഖകള്‍ ഉള്‍പ്പെടുത്തിയും അവയെ സംബന്ധിച്ചുമുള്ള നിരവധി പ്രസിദ്ധീകരണങ്ങള്‍ നിലവിലുണ്ട്. നിലവില്‍ ചെയര്‍മാനും, വകുപ്പദ്ധ്യക്ഷന്‍ കണ്‍വീനറുമായി നാലംഗ എഡിറ്റോറിയല്‍ കമ്മിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരണവിഭാഗം പ്രവര്‍ത്തിച്ചു വരുന്നത്.