ആലപ്പുഴ ജില്ലയിലെ മനോഹരമായ ഒരു തീരദേശമാണ് അര്‍ത്തുങ്കല്‍. ഇവിടെയുള്ള സെന്റ് ആന്‍ഡ്രൂസ് ഫൊറോന പള്ളിയിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സെബാസ്ത്യാനോസിന്റെ തിരുസ്വരൂപമെഴുന്നെള്ളിക്കല്‍ വളരെ പ്രസിദ്ധമാണ്. വിഗ്രഹത്തിന്റെ പുറത്തെഴുന്നള്ളിക്കല്‍ പള്ളിയില്‍ നിന്നാരംഭിച്ച് കടല്‍ തീരം വരെയും അവിടന്ന് തിരികെ പള്ളിയിലേക്കുമാണ്. തിരുസ്വരൂപത്തിന്റെ ദര്‍ശനത്തിനായി വിദൂരദേശത്തു നിന്നുവരെ ഭക്തന്മാര്‍ എത്തിച്ചേരുന്നു. തീരത്തു നിന്ന് പള്ളിവരേയ്ക്കും നൂറുകണക്കിനു ഭക്തന്മാര്‍ മുട്ടുകുത്തി നടക്കുന്ന 'ഉരുളു നേര്‍ച്ച' മറ്റൊരു സവിശേഷ ചടങ്ങാണ്.