ശതാവരി സര്‍ബത്ത്

ശതാവരിക്കിഴങ്ങിന്‍ നീരു കൊണ്ടുണ്ടാക്കുന്ന ഒരു നാടന്‍ ദാഹശമനി. ശതാവരിക്കിഴങ്ങു തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ചതച്ച് അല്‍പം വെള്ളം ചേര്‍ത്ത് നീരു പിഴിഞ്ഞെടുക്കുന്നു. ചെറുനാരങ്ങാനീരും വേണം. 4:1 എന്ന അനുപാതത്തിലാവണം. ഒരിഞ്ചു നീളത്തില്‍ അരിഞ്ഞ കറുവാപ്പട്ട 2 1/2 കി. പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിച്ച് അരിച്ച് സിട്രിക്കാസിഡ് 1 ടീസ്പൂണ്‍ ചേര്‍ത്ത തിളപ്പിച്ച് നൂല്‍പ്പരുവത്തിലെ പാനിയാക്കുന്നു. ഇതില്‍ രണ്ടു നീരുകളും ചേര്‍ത്ത് തിളപ്പിച്ചു വാങ്ങുക. പൊട്ടാസ്യം മെറ്റബൈസള്‍ഫേട്ട് കുറച്ചു ലായനിയില്‍ കലക്കി ബാക്കി സിറപ്പിലൊഴിച്ച് തണുത്തതിനു ശേഷം കുപ്പിയില്‍ ഒഴിച്ചു സൂക്ഷിക്കുക.