അത്ഭുതം

നവരസങ്ങളില്‍ ഒന്ന്. അസാധാരണമോ അതുല്യമോ ആയ വസ്തുക്കളുടെ കാഴ്ചയില്‍ മനസ്സിലുണ്ടാകുന്ന അമ്പരപ്പിന്‍റെ ആവിഷ്കാരം. വിസ്മയം ആണ് സ്ഥായീഭാവം.

പുരികങ്ങള്‍ ഒരുപോലെ ഭംഗിയില്‍ പൊക്കി ദൃഷ്ടി ക്രമേണ പുറത്തേക്കു തളളി ഇരുപോളകളും നീളം വരുത്തിക്കൊണ്ടു നോക്കി, താടിയും കഴുത്തും മുന്നോട്ടല്പം തളളിപ്പിടിച്ച് മുഖത്തെ പ്രസന്നമാക്കി വച്ചാല്‍  അത്ഭുതരസം.