പോഷകാംശം കൂടുതലുള്ള കറി. പാവയ്ക്ക ഒഴിച്ചുള്ള ഏതു പച്ചക്കറിയും ചേര്‍ക്കാം. എരിവു കുറവുള്ളതാണ്.
പച്ചക്കറികള്‍ ഒരിഞ്ചു കനത്തില്‍ വിരല്‍ നീളത്തില്‍ അരിയുന്നു. തേങ്ങ, മഞ്ഞള്‍പ്പൊടി, മുളക് പൊടി, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കുന്നു. അരച്ച കൂട്ട് അധികം വെള്ളം ചേര്‍ക്കാതെ പച്ചക്കറിയില്‍ ചേര്‍ത്ത് അടപ്പ് വച്ച് തിളപ്പിച്ച്, വേവിച്ച് വറ്റിക്കുന്നു. വെളിച്ചെണ്ണയും തൈരും ഒഴിച്ചിളക്കിയാല്‍ അവിയല്‍ തയ്യാര്‍. തൈരിനു പകരം പുളി അരച്ചാലും മതിയാകും.
വെള്ളരിക്ക, പടവലങ്ങ, കത്തിരിക്ക, ചീനി അമരയ്ക്ക, ഏത്തന്‍കായ, ചേന, പച്ചമുളക് എന്നിവയാണ് സാധാരണയായി അവിയലിനുപയോഗിക്കുന്ന പച്ചക്കറികള്‍.