ബീഭത്സം

നവരസങ്ങളില്‍ ഒന്ന്. മനസ്സിലുണ്ടാകുന്ന വെറുപ്പിന്‍റെ ആവിഷ്കരണം. വെറുപ്പുളവാക്കുന്ന ദൃശ്യങ്ങളോ വസ്തുക്കളോ കാണുമ്പോഴാണ് ഈ രസം ഉണ്ടാകുന്നത്. ജുഗുപ്‌സ (വെറുപ്പ്) ആണ് സ്ഥായീഭാവം.

കണ്ണുകള്‍ ഉളളിലേക്ക് ആകര്‍ഷിച്ച് പുരികങ്ങള്‍ താഴ്ത്തി മൂക്കുചുരുക്കി കണ്‍പോളകള്‍  തമ്മിലടിച്ച് ചുണ്ടുവളച്ചു പിടിച്ച് കവിള്‍ ഒടിഞ്ഞ് കഴുത്തു കുനിച്ച് മുഖം രക്തമയമാക്കിയാല്‍ ബീഭത്സരസം.