ഭയാനകം

നവരസങ്ങളില്‍ ഒന്ന്. അപകടമുണ്ടാവുമെന്ന സംശയത്താല്‍ മനസ്സിലുണ്ടാകുന്ന ഭയത്തിന്‍റെ ആവിഷ്കാരമാണിത്. ഹൃദയദൗര്‍ബല്യത്തെയാണ് അതു കാണിക്കുന്നത്. ഭയമാണു സ്ഥായീഭാവം.

പുരികങ്ങള്‍ ഓരോന്നായും പിന്നീട് ഒന്നിച്ചും ഉയര്‍ത്തി കൃഷ്ണമണികളെ ശക്തിയോടെ പുറത്തേക്കു തളളി കൂടെക്കൂടെ ഇളക്കി  ഇരുവശത്തേക്കും കഴുത്തു ചെരിച്ചുനോക്കി, മൂക്ക് അറ്റം വിടര്‍ത്തി അധരം ഉളളിലേക്കു വലിച്ചുപിടിച്ചു മുഖം ശ്യാമവര്‍ണത്തിലും പിന്നീട് രക്തമയവും ആക്കുന്നതാണ് ഭയാനകം.