പാവയ്ക്ക ഉലര്‍ത്തിയത്

പാവയ്ക്കയും സവാളയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു കൂട്ടാന്‍. പാവയ്ക്ക കനം കുറച്ച് വട്ടത്തിലരിഞ്ഞ് മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിക്കുന്നു. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നീളത്തില്‍ അരിഞ്ഞ അരക്കപ്പ് സവാള ഇളം ചുവപ്പു നിറത്തില്‍ വറുത്തു കോരുക. ബാക്കി എണ്ണയില്‍ പാവയ്ക്ക വറുത്തു കോരുന്നു. സവാള വറുത്തത് ഇതോടൊപ്പം ചേര്‍ത്തിളക്കി കഴിക്കുന്നു.

പോഷക സമൃദ്ധമായ പാവയ്ക്കയുടെ ഗുണങ്ങള്‍ നിലനിര്‍ത്തി കൊണ്ടു തന്നെ അതിന്റെ കയ്പുരസം കളഞ്ഞ് ഉണ്ടാക്കുന്ന വിഭവമാണ് പാവയ്ക്ക ഉലര്‍ത്തിയത്.