പ്രാതല്‍പ്രാത:കാലം എന്നാല്‍ പ്രഭാതം എന്നര്‍ത്ഥം. പ്രാതകാല ഭക്ഷണം അഥവാ പ്രഭാത ഭക്ഷണമാണ് പ്രാതല്‍. അത്താഴം കഴിഞ്ഞ് രാത്രിയിലെ നീണ്ട ഉപവാസത്തിനു ശേഷം രാവിലെ ആദ്യം കഴിക്കുന്ന പ്രാതല്‍ ഗുരുത്വമേറിയ വിഭവങ്ങളടങ്ങിയതാവരുതെന്ന് ഉപദേശമുണ്ട്. കേരളീയര്‍ ശീലിച്ചു പോന്ന ദോശ, ഇഡ്ഢലി, പുട്ട് തുടങ്ങിയവ ഈ ഗണത്തില്‍പെടും.