കാബേജ് തോരന്‍

കാബേജ്, സവാള എന്നിവ കൊത്തിയരിഞ്ഞുണ്ടാക്കുന്ന തോരന്‍. കാബേജ് തീരെ ചെറുതായി കൊത്തിയരിയണം. സവാള, പച്ചമുളക് എന്നിവ ചെറുതായി അരിയുന്നു. വെളിച്ചെണ്ണ ചീനച്ചട്ടിയിലൊഴിച്ച് മൂക്കുമ്പോള്‍ സവാള അരിഞ്ഞതിട്ട് വഴറ്റുന്നു. പിന്നീട് കാബേജും വഴറ്റിയെടുക്കുന്നു. തിരുമ്മിയ തേങ്ങ, മഞ്ഞള്‍പൊടി, ജീരകം, വെളുത്തുള്ളി എന്നിവ ചതച്ചു ചേര്‍ത്ത് അടിക്കു പിടിക്കാതെ ഇളക്കി തവിട്ടു നിറമാകുമ്പോള്‍ വാങ്ങുന്നു.

തേങ്ങ അരയ്ക്കാതെ തിരുമ്മി ചേര്‍ത്തും കാബേജ് വഴറ്റി ഉപയോഗിക്കാറുണ്ട്.