ചക്ക വരട്ടിയത്

പഴുത്ത വരിക്കച്ചക്ക വരട്ടിയുണ്ടാക്കുന്ന രുചികരമായ ഭക്ഷ്യ വസ്തു. നല്ല പഴുത്ത പാകമായ വരിക്കച്ചക്ക കുരുകളഞ്ഞ് ചെറുതായി അരിഞ്ഞു വേവിക്കുന്നു. ശര്‍ക്കര പാവുകാച്ചി ഉരുളിയില്‍ നെയ്യൊഴിച്ച് ചക്കയും പാവും കൂടി ചേര്‍ത്തിളക്കുന്നു. ഉരുളിയുടെ അടിയില്‍പ്പിടിക്കാതെ എല്ലായിടവും ഒന്നു പോലെ ചേര്‍ത്തിളക്കി ജലാംശം മുഴുവന്‍ കളയുന്നു. ചക്ക വരണ്ട് ഉരുളിയിലെല്ലായിടത്തു നിന്നും നടുവിലേക്ക് ഉരുണ്ടു വരുമ്പോള്‍ ഏലയ്ക്ക ചേര്‍ത്തിളക്കി തണുപ്പിക്കുക. ഇത് ദീര്‍ഘനാള്‍ കേടു കൂടാതിരിക്കും.