ചക്ക വറ്റല്‍

പച്ചച്ചക്ക കൊണ്ടു ഉണ്ടാക്കുന്ന വറ്റല്‍. തയ്യാറാക്കാന്‍ എളുപ്പമാണ്.

പച്ചച്ചക്കച്ചുള നീളത്തില്‍ കനം കുറച്ച് അരിയുന്നു. അടുപ്പത്ത് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ കായുമ്പോള്‍ അരിഞ്ഞ ചക്കയിട്ട് മൂപ്പിക്കുന്നു. പാതിമൂപ്പാകുമ്പോള്‍ കണ്ണാപ്പയിലൂടെ ഉപ്പുവെള്ളം പാകത്തിനിറ്റിയ്ക്കുക. പിന്നീട് മൂപ്പിച്ചു കോരുക.