പഴുത്ത ചക്ക കൊണ്ടുണ്ടാക്കുന്ന ഒരു മധുരപലഹാരം. ഇലയില്‍ വേവിച്ചെടുക്കുന്നു.
പഴുത്ത ചക്ക കുരു കളഞ്ഞ് കുതിര്‍ത്ത അരി, ശര്‍ക്കര എന്നിവ ചേര്‍ത്ത് കട്ടിക്ക് അരച്ചെടുക്കുന്നു. നന്നായി അരച്ചതിനു ശേഷം തിരുമ്മിയ തേങ്ങ ചേര്‍ത്ത് ഇളകി ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വട്ടയിലയില്‍ കുറേശ്ശെ കോരി വച്ച് മടക്കിയെടുക്കുന്നു. ഇത് ഇഡ്ഢലി പാത്രത്തിന്റെ തട്ടില്‍ വച്ച് ആവി കയറ്റി വേവിക്കുന്നു. നല്ലപോലെ ഉറച്ചു കഴിയുമ്പോള്‍ വാങ്ങി തണുത്ത ശേഷം കഴിക്കുന്നു.
കൂഴച്ചക്കയാണ് പ്രധാനമായും ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നത്. വരിക്കച്ചക്കയും ഉപയോഗിക്കും. വരിക്കച്ചക്കച്ചുളയ്ക്ക് കട്ടി കൂടുതലുള്ളതു കൊണ്ട് ചെറുതായി അരിഞ്ഞതിനു ശേഷം വേവിച്ചെടുത്തോ, അരച്ചെടുത്തോ ആണ് മാവില്‍ ചേര്‍ക്കുക.