ചമ്പക്കുളം വള്ളംകളിആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ചമ്പക്കുളം എന്ന ദേശം ലോകപ്രസിദ്ധമാകുന്നത് ഇവിടെ നടക്കുന്ന വള്ളംകളിയുടെ പേരിലാണ്. മിഥുനമാസത്തിലെ മൂലം നാളില്‍ പമ്പയുടെ കൈവഴിയായ ചമ്പക്കുളം ആറിലാണ് വള്ളംകളി നടക്കുന്നത്. ചുണ്ടന്‍, വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ എന്നീ തരം വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഇതില്‍ പങ്കെടുക്കാറുണ്ട്.