പയസ്വിനി നദിയുടെയും അറബിക്കടിന്റെയും സംഗമ സ്ഥാനത്തിനരികിലുള്ള ചന്ദ്രഗിരി ഗ്രാമം പ്രശസ്തമായത് ഇവിടുത്തെ ചന്ദ്രഗിരി കോട്ടയിലൂടെയാണ്. കര്‍ണ്ണാടകത്തിലെ ശിവപ്പനായിഡു 17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച അനവധി കോട്ടകളില്‍ ഒന്നായ ചന്ദ്രഗിരി കോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. ബേക്കലില്‍ നിന്നും 4 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ചന്ദ്രഗിരി കോട്ടയില്‍ നിന്നും നോക്കിയാല്‍ കാണുന്ന നദിയുടേയും കടലിന്റെയും സംഗമസ്ഥാനവും സൂര്യാസ്തമയവുമെല്ലാം വളരെ മനോഹരമാണ്.