ചേന വറുത്തത്

ചേന കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവം. ചേനയും മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവയുമാണ് ഉപയോഗിക്കുന്നത്. ചേന ചെറുകഷണങ്ങളായി അരിഞ്ഞ് എണ്ണയില്‍ വറുത്തു കോരുന്നു. അതില്‍ മുളകുപൊടി, കായപ്പൊടി, ഉപ്പ് എന്നിവ വിതറി കുടഞ്ഞെടുക്കുന്നു.

തണുത്തതിനു ശേഷം വായുകടക്കാതെ കുപ്പിയില്‍ അടച്ചു വയ്ച്ചാല്‍ കുറച്ചു ദിവസം കേടുകൂടാതെയിരിക്കും.