ചേന്തലൈ ലിഖിതം

തിരുച്ചിറപ്പള്ളിക്കടുത്ത് ചേന്തലൈ ഗ്രാമത്തിലെ ശിവക്ഷേത്രമണ്ഡപത്തിലെ തൂണിലുള്ള ലിഖിതം. 'പെരും പിടക്കു മുത്തരയന്മാ'രുടെ വംശാവലിയാണ് ലിഖിതം. അവസാനമുത്തരയനായ സുവറന്‍ മാറനെ 'കള്‍വരകള്‍വര്‍', 'കളഭരകാവലന്‍', 'കള്‍വകള്‍വന്‍', എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. കളഭ്രരുടെ നേതാവെന്നാണ് ഇതിനര്‍ത്ഥം. 5, 6, 7 നൂറ്റാണ്ടുകളില്‍ ചേര-ചോള-പാണ്ഡ്യ രാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചവരാണ് 'കള്‍വര്‍' വംശജര്‍. (സംസ്കൃതത്തില്‍ കളഭ്രര്‍).