കോഴിക്കോട് ജില്ലയിലുള്ള ഓമശ്ശേരി പമ്പായിത്തിലെ ചോക്കൂര്‍ ശ്രീരാമക്ഷേത്രത്തിലെ ശിലാശാസനം. കുലശേഖരപ്പെരുമാളായ കോതരവിവര്‍മ (917-947) യുടെ 15-ാം ഭരണവര്‍ഷത്തിലേതാണ് (എ.ഡി. 932) ഈ ലിഖിതം. കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം ഈ ശാസനത്തിലാണുള്ളത്. ക്ഷേത്രനര്‍ത്തകികളായ നങ്ങയെക്കുറിച്ച് ഏറ്റവും പഴയ പരാമര്‍ശം ഇതിലുണ്ട്. കുലശേഖരഭരണകാലത്ത് കേരളത്തില്‍ ദേവദാസിസമ്പ്രദായം നിലവിലിരുന്നുവെന്നതിന് തെളിവാണ് ഈ രേഖ.
മൈസൂര്‍ പടയോട്ടക്കാലത്ത് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട ചോക്കൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ശിലാലിഖിതങ്ങളുണ്ടായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്. 36 ഏക്കര്‍ നിലം ചില വഴിപാടുവകയില്‍ ക്ഷേത്രസ്വത്തായി ഈ രേഖയില്‍ കാണിച്ചിട്ടുണ്ട്. എ.ഡി. 898 ആണ് രേഖയുടെ കാലമെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.