പ്രേംനസീര്‍, സത്യന് എന്നീ സൂപ്പര്‍താരങ്ങള്‍ ഒരു കാലത്ത് സ്വാധീനശാലികളായി നിന്നെങ്കിലും മലയാളസിനിമ അന്നൊന്നും സൂപ്പര്‍ താര കേന്ദ്രീക്യതമായിരുന്നില്ല. 1990-കള്‍ മുതല്‍ സൂപ്പര്‍താരങ്ങളെ കേന്ദ്രീകരിച്ചാണ് മലയാളവാണിജ്യസിനിമ ചലിക്കുന്നത്. താരങ്ങള്ക്കുപരിയായി മികച്ച നടന്മാരുമായതിനാല് തുടര്‍ച്ചയായി സാമാന്യം മികച്ച സ്യഷ്ടികള്‍ക്ക് അവസരമൊരുക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്.
താരതമ്യേന കുറഞ്ഞ ചിലവില്‍ എല്ലാ മേഖലകളിലും പുതു മുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി മികച്ച സിനിമ നിര്‍മ്മിക്കുന്ന ന്യൂ ജെനറേഷന് തരംഗമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ പ്രതിഭാസം.
മലയാളസിനിമയുടെ സുവര്‍ണകാലഘട്ടമായ എണ്‍പതുകളില്‍ രംഗത്തുവന്ന സംവിധായകര്‍ എല്ലാം തന്നെ (പത്മരാജന് ഒഴികെ) ഇപ്പോഴും സ്യഷ്ടികള്‍ നടത്തുന്നു. രഞ്ജിത്, ഷാജി കൈലാസ്, റോഷന് ആന്‍ഡ്രൂസ്, ബ്ലസ്സി, ലാല്‍ജോസ്, കെ.മധു, അന്‍വര്‍ റഷീദ്, ജോണി ആന്റണി പുതിയ കാലഘട്ടത്തിലെ ഹിറ്റ് മേക്കര്‍മാര്‍. ഇടക്ക് ശ്രദ്ധേയമായ ചില ചിത്രങ്ങളെടുത്ത് പ്രിയനന്ദന്, മുരളി നായര്‍ എന്നിവര്‍ ഇപ്പോള്‍ സജീവമല്ല.
സൂപ്പര്‍താരങ്ങളുടെ പ്രഭാവമുണ്ടെങ്കിലും ദേശീയതലത്തില്‍ ശ്രദ്ധ നേടിയ ഒട്ടേറെ മികച്ച സിനിമകള്‍ ഈ കാലഘട്ടത്തിലുണ്ടായിട്ടുണ്ട്. അടൂര്‍ ഗോപാലക്യഷ്ണന്റെ കഥാപുരുഷന് (1995), നിഴല്‍ക്കൂത്ത് (2000), ടി.വി. ചന്ദ്രന്റെ പൊന്തന്മാട (1993), ഓര്‍മ്മകളുണ്ടായിരിക്കണം (1995), ഡാനി (2001), പാഠം ഒന്ന് ഒരു വിലാപം (2003), ഷാജി എന്‍ കരുണിന്റെ സ്വം (1994), വാനപ്രസ്ഥം (1999), എം. പി. സുകുമാരന്‍ നായരുടെ അപരാഹ്നം, കഴകം, ശയനം, ബാലചന്ദ്രമേനോന്റെ സമാന്തരങ്ങള്‍, ജയരാജിന്റെ കളിയാട്ടം (1992), ശാന്തം (2001), ലെനിന് രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികള്‍ (1992), ബ്ലസ്സിയുടെ തന്മാത്ര (2005), പ്രിയദര്‍ശന്റെ കിലുക്കം (1991), കാലാപാനി (1995), ഫാസിലിന്റെ മണിച്ചിത്രത്താഴ് (1993), രഞ്ജിത്തിന്റെ കൈയൊപ്പ് (2007) തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.
ശരത് (സായാഹ്നം - 2000, സ്ഥിതി - 2002), രാജീവ് വിജയരാഘവന് (മാര്‍ഗം - 2003), സതീഷ് മേനോന് (ഭവം - 2002) തുടങ്ങിയ യുവസംവിധായകര്‍ മലയാളസിനിമയുടെ പ്രതീക്ഷകളാണ്.