തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവളപ്പില്‍ സ്ഥിതി ചെയ്യുന്ന പ്രായം ചെന്ന ഒരു പ്ലാവ് തിരുവിതാംകൂര്‍ യുവരാജാവായ മാര്‍ത്താണ്ഡ വര്‍മ്മ ഒരിക്കല്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ പ്ലാവിന്റെ പൊത്തിലൊളിച്ചു. മാര്‍ത്താണ്ഡ വര്‍മ്മ അധികാരത്തിലെത്തിയ ശേഷം പ്ലാവിനോട് ചേര്‍ന്ന് പണി കഴിപ്പിച്ച ക്ഷേത്രമാണ് ഇന്നു കാണുന്നത്. പ്ലാവും ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടുന്നുണ്ട്.