കാസര്‍കോട് ജില്ലയിലെ പ്രമുഖമായ ആരാധനാ കേന്ദ്രമാണ് അനന്തപുര തടാക ക്ഷേത്രം. 9-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന ഈ ക്ഷേത്രം വലിയൊരു കുളത്തിനു നടുവിലാണു നില്‍ക്കുന്നത്. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശ്രീ പത്മനാഭന്റെ മൂലസ്ഥാനമാണിവിടം എന്നാണു വിശ്വാസം.