അഞ്ചുതെങ്ങ് കോട്ട


ക്രിസ്തുവര്‍ഷം 1696ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തിരുവനന്തപുരത്ത് വര്‍ക്കലയ്ക്കടുത്ത് അഞ്ചുതെങ്ങില്‍ നിര്‍മ്മിച്ച കോട്ട. കമ്പനിയുടെ വാണിജ്യ തന്ത്രങ്ങള്‍ നാട്ടുകാരില്‍ എതിര്‍പ്പുളവാക്കി. കേരളത്തില്‍ ബ്രിട്ടീഷ് അധികാരത്തിനെതിരായ ആദ്യത്തെ സംഘടിത പ്രക്ഷോഭത്തിന് ഈ ദേശം സാക്ഷ്യം വഹിച്ചു. ഈ ഇംഗ്ലീഷ് കോട്ടയ്ക്കുള്ളിലെ സെമിത്തേരിയില്‍ കാണുന്ന ശവകുടീരങ്ങള്‍ക്ക് ക്രിസ്തുവര്‍ഷം 1704-ാമാണ്ടോളം പഴക്കമുണ്ട്.

എത്തിച്ചേരാനുളള യാത്രാമാര്‍ഗ്ഗം


സാംസ്‌കാരിക വാർത്തകൾ