കേരളീയമായ തച്ചുശാസ്ത്രവിധി പ്രകാരം നിര്‍മ്മിച്ച അത്യധികം ആകര്‍ഷണീയമായ ഒരു നാലുകെട്ടാണ് ആറന്മുള കൊട്ടാരം. ആറന്മുള വടക്കേ കൊട്ടാരമെന്നും പേരുകേട്ട ഇവിടം ശബരിമല ശ്രീ അയ്യപ്പന്റെ തിരുവാഭരണ ഘോഷയാത്രയുടെ ഒരു ഇടത്താവളവുമാണ്.