തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണ് ആറാട്ട്. ഈ ആറാട്ടിന് മഹാരാജാവ് ഉടവാളേന്തി ക്ഷേത്രനടയില്‍ നിന്ന് ഘോഷയാത്രയോടൊപ്പം നടന്നു പോകാറുണ്ട്. നീരാട്ടു നടക്കുന്നത് ശംഖുമുഖം ആറാട്ടു കടവില്‍. കല്ലില്‍ നിര്‍മ്മിച്ച ആറാട്ടു മണ്ഡപം തിരുവിതാംകൂര്‍ ചരിത്രവുമായി ബന്ധപ്പെട്ട പ്രധാനയിടങ്ങളിലൊന്നാണ്.