കേരളത്തിന്റെ നവോത്ഥാന ചരിത്രവുമായി ബന്ധപ്പെട്ടതും 125-ലധികം വര്‍ഷം പഴക്കവുമുള്ള ശിവക്ഷേത്രം. ക്രിസ്തുവര്‍ഷം 1888-ല്‍ ശ്രീനാരായണഗുരുവാണ് തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് ഗുരു പ്രതിഷ്ഠാ കര്‍മ്മം ചെയ്തത് കേരളത്തിന്റെ സാമൂഹിക - സാംസ്കാരിക മണ്ഡലങ്ങളില്‍ ദൂരവ്യാപകമായ ഫലമുളവാക്കിയ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്നാണ്.