മ്യൂസിയം മൃഗശാല വകുപ്പ്

കേരളസര്‍ക്കാരിന്റെ സാംസ്കാരികകാര്യ വകുപ്പിനു കീഴിലാണ് മ്യൂസിയം മൃഗശാലാ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറേറ്റ്, മൃഗശാല, മ്യൂസിയങ്ങള്‍, ഗ്യാലറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന് എന്നിവയ്ക്ക് പുറമെ തൃശ്ശൂരിലെ സംസ്ഥാന മ്യൂസിയം മൃഗശാല, കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗ്യാലറിയും കൃഷ്ണ മേനോൻ മ്യൂസിയം എന്നിവയും ഈ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളാണ്.

ചരിത്രം, കല, ശാസ്ത്രം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ വിജ്ഞാനം നല്‍കുന്നതിനും നമ്മുടെ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ഒരു സ്ഥാപനമായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ വകുപ്പിന്റെ മുഖ്യ ലക്ഷ്യം.  കലാ സാംസ്കാരിക മേഖലകളില്‍ ജനങ്ങള്‍ക്ക് സംവദിക്കുന്നതിനും വിജ്ഞാനം, വിനോദം എന്നിവ പ്രദാനം ചെയ്യുന്നതിനുമുള്ള ഒരു സാംസ്കാരിക കേന്ദ്രമായും പ്രവര്‍ത്തിക്കും.

വന്യജീവികളെക്കുറിച്ച് വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് സൗകര്യം ഒരുക്കുക; ചരിത്രപരവും കലാപരവും പ്രകൃതിദത്തവുമായി പ്രാധാന്യമുള്ള വസ്തുക്കളെയും ജീവികളേയും ശേഖരിക്കുകയും സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത് അവയെക്കുറിച്ചു വിജ്ഞാനം നല്‍കുക എന്നതും മ്യൂസിയം മൃഗശാല വകുപ്പിന്റെ ലക്ഷ്യങ്ങള്‍ ആണ്.

കൂടുതല്‍ അറിയാൻ: http://www.museumandzoo.kerala.gov.in/upload/index.php