സാംസ്കാരിക വകുപ്പദ്ധ്യക്ഷകാര്യാലയം

കേരള സര്‍ക്കാറിന്റെ കീഴില്‍ കേരളത്തിന്റെ സാംസ്കാരികമായ വളര്‍ച്ചയ്ക്കും വികാസത്തിനും സംരക്ഷണത്തിനും വേണ്ടി ഉണ്ടാക്കിയ വകുപ്പ്. കേരളത്തിന്റെ സാംസ്കാരികപൈതൃകത്തിന്റെ കാവലാളാണ് ഈ വകുപ്പ്. അനേകം സാംസ്കാരിക സ്ഥാപനങ്ങള്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിവിധങ്ങളായ കര്‍മ്മപദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന വകുപ്പ് വിവിധവിഷയങ്ങളില്‍ അനേകം പുരസ്കാരങ്ങളും നല്‍കിവരുന്നു. ഗവേഷണസ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാദമികള്‍, ഭവനുകള്‍, സ്മാരകങ്ങള്‍, കലാമണ്ഡലം എന്നിവയൊക്കെ ഈ വകുപ്പിനു കീഴിലാണ്.

കേരളത്തിന്റെ സാംസ്കാരികപൈതൃകത്തിന്റെയും ചരിത്രത്തിന്റെയും പ്രാചീന സ്മാരകങ്ങളുടെയും സംരക്ഷണം, കലകളുടെ പ്രോത്സാഹനം, പ്രാധാന്യമുള്ള തീയതികളുടെ ആചരണം എന്നിവയൊക്കെ കേരള സാംസ്കാരികകാര്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. 

സാംസ്കാരിക വകുപ്പദ്ധ്യക്ഷകാര്യാലയം വെബ്സൈറ്റ്: www.culturedirectorate.kerala.gov.in