സാമൂഹിക പ്രാധാന്യമുള്ള നാടകങ്ങള്‍

സാമൂഹിക പ്രാധാന്യമുള്ള നാടക പ്രസ്ഥാനത്തിന് തുടക്കമിട്ടത് വി.ടി. ഭട്ടതിരിപ്പാടാണ്.  സ്ത്രീ സ്വാതന്ത്ര്യം, ആധുനിക വിദ്യാഭ്യാസം എന്നീ പുരോഗമനാശയങ്ങള്‍ തന്റെ കൃതികളിലൂടെ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധവെച്ചു. നമ്പൂതിരിസമുദായത്തിന്റെ ജീവിതത്തില്‍ ഒരു ശുദ്ധീകരണപ്രക്രിയതന്നെ നിര്‍വ്വഹിക്കുവാന്‍ പ്രാപ്തമായിരുന്നു വി.ടി.യുടെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം.

എം.പി. ഭട്ടതിരിപ്പാടിന്റെ 'ഋതുമതി' (1939), എം. ആര്‍. ബി.യുടെ 'മറക്കുടയ്ക്കുള്ളിലെ മഹാനരകം', കെ. ദാമോദരന്റെ 'പാട്ടബാക്കി', ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്നിവ സാമൂഹികരംഗത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന കൃതികളായിരുന്നു. ഈ പട്ടിക ഇനിയും നീണ്ടു പോകും.