ദ്രാവിഡഭാഷാകുടുംബം

ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ ശ്രീലങ്കയിലും സംസാരിക്കുന്ന വിവിധ ഭാഷകള്‍ അടങ്ങിയതാണ് ദ്രാവിഡഭാഷാകുടുംബം. ഏകദേശം 73 ഭാഷകള്‍ ഇതില്‍പ്പെടുന്നുണ്ട്. പൂര്‍വ്വമദ്ധ്യേന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ഈ കുടുംബത്തില്‍പ്പെട്ട ഭാഷകള്‍ കാണാം. അതുപോലെ ബ്രിട്ടന്‍, യു.എസ്., കാനഡ, സിംഗപൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് (തായ് ഭാഷ തന്നെ ദ്രാവിഡ ഭാഷാ കുടുംബത്തില്‍ പെടുന്നതാണ്) തുടങ്ങിയ രാജ്യങ്ങളിലെ ഭാരതീയര്‍ക്കിടയിലും ദ്രാവിഡഭാഷ കാണുവാന്‍ കഴിയും. ദ്രാവിഡഭാഷകുടുംബം എന്ന പേര് നല്‍കുകയും ആദ്യമായി അവയുടെ താരതമ്യപഠനം നടത്തുകയും ചെയ്ത് റോബര്‍ട്ട് കാള്‍ഡ്വെല്‍ ആണ്.

ഏറ്റവും പ്രധാനപ്പെട്ട ദ്രാവിഡഭാഷകളാണ് തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, തുളു എന്നിവ ദ്രാവിഡഭാഷകള്‍ക്ക് പൊതുവായി ആദിദ്രാവിഡഭാഷ എന്ന പൊതുഭാഷ ഉണ്ടായിരുന്നതായി ഭാഷാശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. പാകിസ്ഥാനിലെ ഏകദ്രാവിഡഭാഷ എന്നത് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബ്രഹൂയിലാണ്.

ഇന്ത്യയില്‍ സംസാരിക്കുന്ന ചില പ്രധാന ദ്രാവിഡഭാഷകള്‍ :
തമിഴ്, തെലുങ്ക്, കന്നട, മലയാളം, തുളു, തൊദ, ബഗെ, ബെല്ലാരി, ഇരുള, കാണിക്കാരന്‍, കുടക്, കോത. കുറുംബ, ഗോണ്ഡി, കുയി, കുവി, കോണ്ട, കോയ, കോലാമി, നായ്‌ല്കി, ഒള്ളാരി, ഗഡബ, മല്‍തോ, കുറുക്, ചെഞ്ചു, സവറ, ഹോളിയ, ഊളാരി, കുഡിയ, കൊഗെ, കുറിച്യ, മലങ്കുറവന്‍ എന്നിവയാണ് ഇന്ത്യയില്‍ സംസാരിക്കുന്ന പ്രധാനദ്രാവിഡ ഭാഷകള്‍.