പാനീയങ്ങള്‍

പാനീയങ്ങള്‍ വെറും ദാഹശമനികള്‍ മാത്രമല്ല, നമ്മുടെ ഭക്ഷണത്തോടൊപ്പവും അതിഥി സല്കാരവേളകളിലും പാനീയങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. ആധുനിക കാലത്തെ കൃത്രിമ പദാര്‍ത്ഥങ്ങളുടെ സംയുക്തങ്ങളായ പാനീയങ്ങളുടെ ആവിര്‍ഭാവത്തിനു മുമ്പ് നാവിനു രുചിയും ശരീരത്തിനു ഗുണവും പ്രദാനം ചെയ്യുന്ന ചില നാടന്‍ പാനീയങ്ങള്‍ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോഴും അവ നമ്മുടെ പ്രിയ വിഭവം തന്നെ.