എടയ്ക്കല്‍ ഗുഹകള്‍



നമ്മുടെ മുന്‍ഗാമികളെക്കുറിച്ചും അവരുടെ ജീവിതരീതിയെക്കുറിച്ചുമെല്ലാം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വടക്കന്‍ കേരളത്തിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 10 km അകലെ നെന്മേനി പഞ്ചായത്തില്‍ അമ്പലവയലില്‍ അമ്പുകുത്തി മലയിലുള്ള എടക്കല്‍ ഗുഹകള്‍ ഒരനുഗ്രമായിരിക്കും. മനുഷ്യവാസത്തിന്റെ ആദികേന്ദ്രങ്ങളിലൊന്നായി കരുതാവുന്ന ഇടയ്ക്കല്‍ ഗുഹകളില്‍ ശിലാലിഖിതങ്ങളും കല്ലില്‍ കൊത്തിയ മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളും മനുഷ്യരുടെ പ്രത്യേക കേശാലങ്കാരങ്ങളും സ്വസ്തിക രൂപം, ചക്രം, വില്ല്, കത്തി, വൃക്ഷം എന്നിവയുടെ ചിത്രണങ്ങളും കാണാം. 4000 വര്‍ഷത്തോളം പഴക്കമുണ്ടെന്നു കരുതുന്ന ഈ രീതിയിലുള്ള ഗുഹാചിത്രങ്ങള്‍ പിന്നീടു കണ്ടെത്തിയിട്ടുള്ളത് സിറിയയിലെ യൂറോപ്യന്‍ ആല്‍പ്‌സിലും ആഫ്രിക്കയിലെ പാറ നിറഞ്ഞ ചില പ്രദേശങ്ങളിലും മാത്രമാണ്.

എത്തിച്ചേരുവാന്‍:
കോഴിക്കോട്-മ്മെസൂര്‍ ദേശീയ പാത 766 കടന്നു പോകുന്നതു വയനാട് ജില്ലയില്‍ കൂടെ ആണ്. വയനാടിലേക്ക് എത്തിച്ചേരുവാന്‍ ഏറ്റവും അടുത്ത പട്ടണം കോഴിക്കോട് ആണ്.

ഏറ്റവും അടുത്ത റയില്‍വേ സ്റ്റേഷന്‍:  കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഏകദേശം 97 കി.ലോ.  
ഏറ്റവും അടുത്ത വിമാനത്താവളം: കോഴിക്കോട് അന്തര്‍രാഷ്ട്ര വിമാനത്താവളം, കോഴിക്കോട്, നിന്നും ഏകദേശം 23 കി.ലോ.