കോഴിമുട്ടയും താറാമുട്ടയും ആണ് പ്രധാനമായും ഭക്ഷണങ്ങളില്‍ നാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണയായി മുട്ടപൊരിച്ചോ തിളച്ചവെള്ളത്തില്‍ അവിച്ചോ (പുഴുങ്ങിയോ) ആണ് പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കാറുള്ളത്. മുട്ടയില്‍ പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, കൊഴുപ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുട്ട കൊണ്ട് പലതരം വിഭവങ്ങള്‍ ഇന്ന് ഉണ്ടാക്കുന്നുണ്ട്.