മുട്ടത്തോരന്‍

മുട്ട കൊണ്ടുള്ള തോരന്‍. സവാള തീരെ ചെറുതായി അരിയുന്നു. കൂടെ പച്ചമുളകും ആവാം. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള വഴറ്റിയെടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക.

തിരുമ്മിയ തേങ്ങ, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചതച്ച് തോരനിലിടുക. കുറച്ചു മസാലപ്പൊടി (ഇഷ്ടമുണ്ടെങ്കില്‍) ചേര്‍ക്കാവുന്നതാണ്. നന്നായി ഇളക്കിത്തോര്‍ത്തി വാങ്ങി വയ്ക്കുക.