മാവിലരുടെ ഏരുതുകളി

അത്യുത്തര കേരളത്തില്‍ എരുത്  എന്നാല്‍ വലിയ കാള എന്നാണര്‍ത്ഥം. തുലാപ്പത്തിന് മാവിലര്‍  തങ്ങളുടെ ഗ്രാമപ്രവിശ്യയില്‍ നടത്തുന്ന ഒരു വിനോദ കലാരൂപമാണ്  എരുതുകളി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ മലയോര പ്രദേശത്താണ് മാവിലര്‍ താമസിക്കുന്നത്. 

എടുപ്പുകാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. മുളം കമ്പുകളും വൈക്കോലും തുണിയും മരത്തലയും കൊണ്ട് തീര്‍ക്കുന്നതാണ് എടുപ്പു കാള. വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. വാദ്യത്തിനനുസരിച്ച് പാട്ടും നൃത്തവും ഉണ്ട്. കാളയേയും വഹിച്ച് താളനിഷ്ഠയോടെ ആടിപ്പാടി മാവിലര്‍ വീടുകള്‍ തോറും കയറി ഇറങ്ങും. കളിക്കാര്‍ക്ക്  വീട്ടുകാര്‍ സമ്മാനങ്ങളും നല്‍കും തുലാ മാസം പത്തിന് തുടങ്ങുന്ന കളി കുറേ ദിവസങ്ങളോളം നീണ്ടു നില്‍ക്കും.