ആയിരം യുവകലാകാരന്മാര്‍ക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി

ആയിരം യുവകലാകാരന്മാര്‍ക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി
അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളില്‍ നിന്നും കലാവിഷയങ്ങളില്‍ നിശ്ചിത യോഗ്യത നേടിയവരോ ഫോക്‌ലോര്‍ കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ളവരോ ആയ 35 വയസ്സ് കവിയാത്ത 1000 യുവകലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാര്‍ക്ക് പ്രതിമാസം 10,000/- രൂപ ഫെല്ലോഷിപ്പ് തുക നല്‍കുന്നതും സ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കലാഭ്യസനം നല്‍കുന്നതിനായി അവരെ വിദ്യാലയങ്ങളുടെ / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ആതിഥേയത്വത്തില്‍ വിന്യസിക്കുകയും ചെയ്യുന്നു. ഫെല്ലോഷിപ്പ് കലാവധി 2 വര്‍ഷം ആയിരിക്കുന്നതാണ്.

വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരായി തെരഞ്ഞെടുക്കപ്പെടാന്‍ താല്പര്യമുള്ളവര്‍ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകള്‍ 2017 ഒക്ടോബര്‍ 31-ന് മുമ്പ് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

അപേക്ഷിച്ച അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


സാംസ്‌കാരിക വാർത്തകൾ