ലളിത കലകള്‍


ലളിത കലകള്‍

ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലെ കലകളുമായി സൂക്ഷ്മാംശങ്ങളില്‍ സമാനതകള്‍ കണ്ടേക്കാമെങ്കിലും കേരളത്തിന്റെ കലാരംഗം മൗലികതകളും സവിശേഷതകളും കൊണ്ട് സമ്പന്നമാണ്. സംഗീതം, സാഹിത്യം, ചിത്രമെഴുത്ത്, നാട്യം തുടങ്ങിയ കലകളെ മാത്രമല്ല ലളിതകലകളെന്നോ സുകുമാരകലകളെന്നോ ഉള്ള സംജ്ഞ കൊണ്ടുദ്ദേശിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും വീക്ഷണങ്ങളില്‍ ദീര്‍ഘകാലംകൊണ്ടുവന്ന ധിഷണാപരവും സൗന്ദര്യപരവുമായ പരിവര്‍ത്തനങ്ങള്‍ മൂലം സൗന്ദര്യശാസ്ത്രമെന്ന ഒരു ദാര്‍ശനികശാഖ തന്നെ ആവിര്‍ഭവിക്കുകയും കലയുടെ അതിര്‍ത്തി നിര്‍വചനം വികസിക്കുകയും ചെയ്തു. മലകളുടെയും അള (സമുദ്ര)ത്തിന്റെയും ഇടയ്ക്കു വര്‍ത്തിക്കുന്ന മലയാള ദേശമാകട്ടെ രമണീയകലകളാല്‍ ധന്യവും. കേരളത്തിന്റെ തനതുകലകളുടെ ഒരു നേര്‍ക്കാഴ്ചയാണ് ഇവിടെ തെളിഞ്ഞു വരുന്നത്.