മീന്‍ കറി

തെക്കന്‍ തിരുവിതാംകൂറിലെ രീതിയനുസരിച്ചുള്ള മീന്‍കറി. വലിയ മീനുകളാണെങ്കില്‍ തൊലികളഞ്ഞ് ചെറുകഷണങ്ങളായി മുറിച്ച് കഴുകിയെടുക്കുക.

തിരുമ്മിയ തേങ്ങ, മുളകുപൊടി, മഞ്ഞള്‍പൊടി, പുളി, ചുവന്നുള്ളി എന്നിവ മയത്തില്‍ അരയ്ക്കുക. തീരെ അരഞ്ഞു പോകരുത്. അരപ്പ് കഴുകി വച്ചിരിക്കുന്ന മീന്‍ കഷണത്തില്‍ ഒഴിച്ച് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച് കുറുകി വരുമ്പോള്‍ കുറച്ചു ഉലുവപ്പൊടി തൂകി കറിവേപ്പില ഇട്ട് വറ്റിച്ചു വാങ്ങുക. ചിലയിടങ്ങളില്‍ മല്ലിയും ചേര്‍ക്കാറുണ്ട്.