ഏതു തരം മീനും വറുക്കുന്നതിനുള്ള സാധാരണ രീതി.
മീന്‍ കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക. മുളകുപൊടി, കുരുമുളക് പൊടി, ചുവന്നുള്ളി എന്നിവ മയത്തില്‍ അരച്ച് ഉപ്പും ചേര്‍ത്ത് മീനില്‍ പുരട്ടി കുറച്ചു സമയം വയ്ക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കായുമ്പോള്‍ മീന്‍ കഷണങ്ങള്‍ പെറുക്കിയിട്ട് രണ്ടു വശവും മാറി മാറി മറിച്ചിട്ട് മൂപ്പിച്ചെടുക്കുക.