മീന്‍ മോളി

മീന്‍ വഴറ്റി തേങ്ങാപ്പാല്‍ ചേര്‍ത്തുണ്ടാക്കുന്ന കറി.

മീന്‍ കഴുകി വൃത്തിയാക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാളയിട്ടു വഴറ്റി മൈദാമാവു ചേര്‍ത്ത് പച്ചച്ചുവ മാറുന്നതു വരെ മൂപ്പിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് പൊട്ടിച്ചത്, കറിവേപ്പില ഇവ ക്രമപ്രകാരം ചേര്‍ത്ത് നിറം മാറാതെ വഴറ്റുക. മീന്‍ കഷണങ്ങള്‍, വെള്ളം, വിനാഗിരി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ വഴറ്റി വച്ചതിനോട് ചേര്‍ക്കുക. പാത്രം മൂടി മീന്‍ വേവിച്ച് ചേരുവകള്‍ കഷണങ്ങളില്‍ പിടിക്കുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ചു പിരിഞ്ഞു പോകാതെ ചെറുതീയില്‍ തയ്യാറാക്കി വാങ്ങുക.