കോട്ടകള്‍

വളരെയേറെ ചരിത്ര പൈതൃകമുള്ള കേരളത്തിന്റെ അങ്ങോളമിങ്ങോളം ധാരാളം കോട്ടകള്‍ കാണാന്‍ കഴിയും. കഴിഞ്ഞ കാലത്തിന്റെ മഹിമ വെളിവാക്കുന്നവയാണ് ഈ കോട്ടകള്‍. രാജസ്ഥാനിലെ കോട്ടകളെ അപേക്ഷിച്ച് പ്രാധാന്യം കുറവാണെങ്കിലും ലാളിത്യം, വൈദഗ്ധ്യം, ഒൗന്നത്യം എന്നിവയില്‍ കേരളത്തിലെ കോട്ടകള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്.

കേരളത്തിലെ പ്രകൃതി നിര്‍മ്മിതങ്ങളായ ധാരാളം തുറമുഖങ്ങള്‍ വിദേശിയരെ ഇവിടേയ്ക്കാകര്‍ഷിക്കുവാന്‍ സഹായകമായി. ഇതുമൂലം കേരള ശില്പകലയില്‍ വൈദേശിക ശില്പകലയുടെ മനോഹരമായ സ്വാധീനത്തിനും കാരണമായി.