വടക്കന്‍, തെക്കന്‍ പാട്ടുകള്‍

ഉജ്ജ്വലമായ വാമൊഴിസാഹിത്യപാരമ്പര്യത്തിലെ രണ്ടു പ്രധാനശാഖകളാണ് വടക്കന്‍പാട്ടുകളും തെക്കന്‍പാട്ടുകളും ഇവ വീരകഥാഗാനങ്ങളാണെങ്കിലും ഇതുമായി ബന്ധമില്ലാത്ത ഗാനങ്ങളും ഉണ്ടായിട്ടുണ്ട്. മലയാളി നാടോടിസാഹിത്യത്തിലെ പ്രധാന വിഭാഗങ്ങളാണ് വടക്കന്‍ പാട്ടുകളും തെക്കന്‍ പാട്ടുകളും.ഇവയില്‍ ഏറെ പ്രശസ്തിനേടിയവയാണ് വടക്കന്‍ പാട്ടുകള്‍. ഇതിലെ കഥാവസ്തുകള്‍ ആധുനിക കാലത്തും ചലച്ചിത്രങ്ങളുടെ പ്രതിപാദ്യവിഷയങ്ങളായിത്തീരുന്നു എന്നത് ഇവയുടെ ജനസമ്മതിയുടെ ലക്ഷണമാണ്