ഘനവാദ്യങ്ങള്‍

ലോഹങ്ങള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുളള വാദ്യങ്ങളാണ് ഘനവാദ്യങ്ങള്‍. ലോഹവാദ്യങ്ങള്‍ എന്നും പേരുണ്ട്. വാദ്യ ഖണ്ഡങ്ങള്‍ പരസ്പരമോ മറ്റേതെങ്കിലും ഘനപദാര്‍ത്ഥത്തിലോ അടിക്കുമ്പോള്‍ ശബ്ദമുണ്ടാകുന്നു. വാദ്യമേളങ്ങള്‍ക്ക് മേക്കൊഴുപ്പും താളവും നല്‍കുകയാണ് ഘനവാദ്യങ്ങളുടെ ദൗത്യം. ഇലത്താളം, കുഴിത്താളം, ചേങ്ങില, ചപ്ലാക്കട്ട, ഹരിബോല്‍ എന്നിവയാണ് കേരളത്തില്‍ ഉപയോഗിച്ചു വരുന്ന പ്രധാനഘനവാദ്യങ്ങള്‍. തായമ്പക, പഞ്ചവാദ്യം, ചെണ്ടമേളങ്ങള്‍, കഥകളി സംഗീതം എന്നിവയ്ക്ക് താളം നല്‍കാന്‍ ഘനവാദ്യങ്ങള്‍ ഉപയോഗിക്കുന്നു.