ഭജനയ്ക്ക് ഉപയോഗിക്കുന്ന ലോഹവാദ്യമാണ് ഹരിബോല്‍. സമാന്തരമായ രണ്ട് ലോഹപ്പട്ടകളില് നിറയെ ചിലങ്കമണികള് (ജാലറകള്) ഘടിപ്പിച്ചിരിക്കുന്നു. പട്ടകള് ചലിപ്പിക്കുമ്പോള്‍ ജാലറകള് എല്ലാം ഒരുമിച്ച് ചലിച്ച് ശബ്ദമുണ്ടാക്കുന്നു. ഗിരിവര്‍ഗ്ഗക്കാരുടെ 'കൊക്കര' എന്ന ലോഹവാദ്യം ഏറെക്കുറെ ഹരിബോലിന് സമാനമാണ്.