നവരസങ്ങളില്‍ ഒന്ന്. മനസ്സിന്‍റെ വിനോദഭാവത്തിന്‍റെ ആവിഷ്കാരം. വസ്തുക്കളെയോ വ്യാപാരങ്ങളെയോ കാണുമ്പോള്‍ ഉണ്ടാകുന്ന വിനോദഭാവമാണ് അത്. ഹാസം (ചിരി) ആണ് സ്ഥായീഭാവം.
ഒരു പുരികം മാത്രം പൊക്കി കൃഷ്ണമണികളെ ഉളളിലേക്ക് ആകര്‍ഷിച്ച് മൂക്കുചുരുക്കിപ്പിടിച്ചും കണ്‍പോളകള്‍ അല്പം ചെറുതാക്കി മുഖം പ്രസന്നമാക്കുകയും ചെയ്താല്‍ ഹാസ്യരസം.