നാടിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചു പഠനം നടത്തുന്നതിനായുള്ള സ്ഥാപനം. കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ പഠനസ്ഥാപനം ആണിത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലെ ഹില്‍പാലസ് ആണ് ആസ്ഥാനം.
ബന്ധപ്പെട്ട വിഷയങ്ങളില്‍ ശില്പശാലകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ ഇവയൊക്കെ സംഘടിപ്പിക്കാറുണ്ട്. ആര്‍ക്കിയോളജി, മ്യൂസിയോളജി, ആര്‍ക്കൈവ്‌സ് സ്റ്റഡീസ് കണ്‍സര്‍വേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്
ഫോണ്‍ : +91 484 2776374.